Spread the love

ഭിന്നശേഷിക്കാ‍ർക്കുവേണ്ടി കടൽത്തീരത്തേക്ക് വഴി ഒരുക്കി സ്റ്റാലിൻ സ‍ർക്കാർ. വിദേശ രാജ്യങ്ങളിലുള്ളതുപോലെ ബീച്ചുകളിൽ വീൽച്ചെയറുകൾക്ക് സഞ്ചരിക്കാനായുള്ള പാതയാണ് തമിഴ്നാട് സ‍ർക്കാർ തയാറാക്കിയത്.സ്റ്റാലിന്‍റെ മകനും എം എൽ എയുമായ ഉദയനിധി സ്റ്റാലിന്‍റെ മണ്ഡലത്തിലെ ബിച്ചിലാണ് ഇപ്പോൾ ഈ പാത ഒരുക്കിയിട്ടുള്ളത്. ഇതൊരു തുടക്കം മാത്രമാണെന്ന കുറിപ്പോടെ മുഖ്യമന്ത്രി തന്നെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ എല്ലാ ബിച്ചുകളിലും ഈ സംവിധാനം ഒരുക്കുമെന്നതാണ് കുറിപ്പിലൂടെ സ്റ്റാലിൻ വ്യക്തമാക്കിയതെന്നാണ് വിലയിരുത്തലുകൾ.

ഉദയനിധി സ്റ്റാലിനും ഭിന്നശേഷിക്കാ‍ർ ബിച്ചിലെത്തി കാൽനനയ്ക്കാനായതിന്‍റെ സന്തോഷത്തിലിരിക്കുന്നതിന്‍റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

Leave a Reply