
ഓസ്റ്റിൻ: ബഹിരാകാശത്ത് എത്തുന്ന പ്രായമേറിയ വ്യക്തിയായി ഹോളിവുഡ് നടൻ വില്യം ഷാട്നര്‍. 90-ാം വയസിലാണ് വില്യം ഷാട്നര്‍ ബ്ലൂ ബഹിരാകാശത്ത് എത്തുന്നത്. സ്റ്റാര്‍ ട്രക്ക് ചിത്രങ്ങളിൽ ക്യാപ്റ്രൻ ജെയിം ടികിര്‍കിനെ അവതരിപ്പിച്ച നടൻ യഥാര്‍ഥ ജീവിതത്തിലും ബഹിരാകാശത്ത് എത്തി.
ടെക്സസിലെ മരുഭൂമിയിൽ നിന്ന് മറ്റു മൂന്നു പേര്‍ക്കൊപ്പമാണ് വില്യം ഷാട്നര്‍ ബഹിരാകാശത്തേയ്ക്ക് പറന്നത്. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് നേതൃത്വം നല്‍കുന്ന ബഹിരാകാശ ടൂറിസം കമ്പനിയുടെ പേടകമാണ് ബ്ലൂ ഒറിജിൻ. പത്ത് മിനിട്ടോളം നീളുന്ന ബഹിരാകാശ യാത്രയ്ക്കു ശേഷം വില്യം ഷാട്നര്‍ അടക്കമുള്ളവര്‍ ഭൂമിയിൽ തിരിച്ചിറങ്ങി.
സമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റര്‍ ഉയരം വരെ നാലു സഞ്ചാരികളുമായി പേടകം പറന്നു. റോക്കറ്റിനു സമാനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പറന്നുയര്‍ന്നു പരമാവധി ഉയരത്തിൽ എത്തിയ ശേഷം യാത്രക്കാര്‍ ഇരിക്കുന്ന ക്യാപ്സ്യൂള്‍ വിക്ഷേപണവാഹനത്തിൽ നിന്ന് വേര്‍പെടുത്തും. ഇതിനു ശേഷം സഞ്ചാരികള്‍ക്ക് ബഹിരാകാശത്തെ ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥ അനുഭവിക്കുകയും കാഴ്ചകൾ കാണുകയും ചെയ്യാം.
രണ്ട് ദിവസത്തെ ചെറിയ പരിശീലനത്തിനു ശേഷമായിരുന്നു നാലു സഞ്ചാരികളും ബഹിരാകാശത്തേയ്ക്ക് പറന്നത്. ഷാട്നര്‍ക്കൊപ്പം ബ്ലൂ ഒറിജിൻ വൈസ് പ്രസിഡൻ്റ് ഓഡ്രേ പവേഴ്സ്, പ്ലാനറ്റ് ഇമേജിങ് സാറ്റലൈറ്റ് കമ്പനി സഹസ്ഥാപകൻ ക്രിസ് ബോഷിസൻ, ഫ്രഞ്ച് കമ്പനിയായ ഡസോ സിസ്റ്റംസിൻറെ ഉദ്യോഗസ്ഥനായ ഗ്ലെൻ ഡി റൈസ് എന്നിവരാണ് ഉണ്ടായിരുന്നത്. അനുഭവം അവിശ്വസനീയമായിരുന്നുവെന്നു അദ്ദേഹം ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിനോടു പറഞ്ഞു.