Spread the love

നിര്‍മാതാക്കളുടെ സംഘടനയുടെ തെരഞ്ഞെടുപ്പില്‍ നിന്നും സാന്ദ്ര തോമസിന്റ പത്രിക തള്ളിയതും തുടര്‍ന്ന് സാന്ദ്ര നടത്തിയ പ്രതികരണങ്ങളും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംഘടനയുടെ നേതൃത്വത്തിനെതിരെ ശക്തമായ നിലപാടെടുത്ത സാന്ദ്ര നടന്‍ മമ്മൂട്ടിക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. സംഘടന ഭാരവാഹികള്‍ക്കെതിരെ നല്‍കിയ കേസില്‍ നിന്നും പിന്മാറണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നും താനുമായി പറഞ്ഞുറപ്പിച്ചിരുന്ന സിനിമയില്‍ നിന്നും അദ്ദേഹം പിന്മാറിയെന്നുമായിരുന്നു സാന്ദ്ര വെളിപ്പെടുത്തിയത്. ഇപ്പോഴിതാ താൻ മമ്മൂട്ടിക്കെതിരെ നിലപാടെടുത്തുവന്ന വിമർശനങ്ങൾക്കും എന്തിന് അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വെറുതെ വലിച്ചിഴച്ചെന്നുമുള്ള ചോദ്യങ്ങൾക്കും ഉത്തരം പറയുകയാണ് സാന്ദ്ര.

‘മമ്മൂട്ടിയെ ഇതില്‍ വലിച്ചിട്ടത് ശരിയായില്ല’ എന്ന് തന്റെ സോഷ്യൽ മീഡിയ പേജിൽ ഒരാൾ കമന്റ് ചെയ്തപ്പോൾ ‘ആരും വലിച്ചിട്ടതല്ല. അദ്ദേഹം താനെ വന്നു കയറിയതാണ്’ എന്നായിരുന്നു അതിനുള്ള സാന്ദ്രയുടെ മറുപടി. ‘മമ്മൂക്കയെ അവഹേളിച്ച അന്നു തൊട്ട് നിന്റെ പതനവും തുടങ്ങി. ഇത് വരെ നിനക്ക് പിന്തുണ തന്നവര്‍ പോലും ഇപ്പോള് നിനക്ക് എതിരാണ്’ എന്നായിരുന്നു മറ്റൊരു കമന്റ്. ‘സത്യം പറയുന്നത് എങ്ങനെ അവഹേളനമാകും? മമ്മൂക്ക നല്ലത് ചെയ്തപ്പോള്‍ അതും ഞാന്‍ പറഞ്ഞിട്ടുണ്ട്’ എന്ന് സാന്ദ്ര അയാള്‍ക്ക് മറുപടി നല്‍കുന്നുണ്ട്.

Leave a Reply