Spread the love
സ്റ്റാർട്ടപ്പ് ഇന്ത്യ ഗ്രാൻഡ് ചല‌ഞ്ചിൽ 15 ലക്ഷം നേടി മലയാളികളുടെ സംരംഭം

തിരുവനന്തപുരത്ത് നിന്നുള്ള സസ്കാൻ മെഡി ടെക് എന്ന സ്റ്റാർട്ടപ്പിനു 2021ലെ പുരസ്കാരം. സ്റ്റാർട്ടപ്പ് ഇന്ത്യ ഗ്രാൻഡ് ചല‌ഞ്ചിൽ മെഡിക്കൽ ഉപകരണ വിഭാഗത്തിലെ പുരസ്കാരം ആണ് നേടിയത്. പതിനഞ്ച് ലക്ഷം രൂപയാണ് സമ്മാനം. കേന്ദ്ര ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്ട്മെന്റും സ്റ്റാർട്ടപ്പ് ഇന്ത്യയും ഇൻവെസ്റ്റ് ഇന്ത്യയും ചേർന്നാണ് സ്റ്റാർട്ടപ്പ് ഇന്ത്യൻ ഗ്രാൻഡ് ചാലഞ്ച് സംഘടിപ്പിച്ചത്. 310ഓളം സ്റ്റാർട്ടപ്പുകളിൽ നിന്നാണ് സസ്കാനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ചെറിയ ചെലവിൽ വായിലെ കാൻസറാകാൻ സാധ്യതയുള്ള വ്രണങ്ങളെ തിരിച്ചറിയാൻ പറ്റുന്ന ഓറൽസ്കാൻ ആണ് സസ്കാനിന്റെ ആദ്യ ഉത്പന്നം. ഡോ സുഭാഷ് നാരായണനാണ് സസ്കാനിന്‍റെ സ്ഥാപകൻ. ഗർഭാശയമുഖ അർബുദം കണ്ടെത്താനാവുന്ന കയ്യിലൊതുങ്ങുന്ന സെർവി സ്കാൻ എന്ന സസ്കാനിന്റെ രണ്ടാമത്തെ ഉത്പന്നവും ശ്രദ്ധേയമാണ്.

Leave a Reply