Spread the love
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം നാളെ

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് തിങ്കളാഴ്ച വൈകിട്ട് ആറു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.

മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്‍, നടന്‍ ജയസൂര്യ, സ്വഭാവ നടന്‍ സുധീഷ്, സ്വഭാവനടി ശ്രീരേഖ, സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക നിത്യ മാമ്മന്‍, പ്രത്യേക അവാര്‍ഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേര്‍ മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. എം.ജയചന്ദ്രന്‍ നയിക്കുന്ന പ്രിയഗീതം എന്ന സംഗീത പരിപാടി പുരസ്കാര സമര്‍പ്പണച്ചടങ്ങിനുശേഷം ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply