Spread the love

സംസ്ഥാനതല ഭിന്നശേഷി ദിനാഘോഷം ഡിസംബർ 3ന്

സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി ദിനാഘോഷം ഡിസംബർ 3ന് തൃശൂരിൽ നടക്കും. മികച്ച ഭിന്നശേഷി സൗഹാർദ്ദ സ്ഥാപനത്തിനുള്ള ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്ററിന് (നിപ്മർ)
ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

രാവിലെ ഒൻപത് മണിക്ക് തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിക്കും. കലാകായിക രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി സാമൂഹ്യനീതി വകുപ്പ് പുതിയതായി ആരംഭിക്കുന്ന ശ്രേഷ്ഠം, സുനീതി പദ്ധതികളുടെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും.

സഹായ ഉപകരണ പ്രദർശനങ്ങളുടെ പവലിയൻ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. ഭിന്നശേഷി അവകാശ നിയമം, വകുപ്പിന്റെ പദ്ധതികൾ എന്നിവ ഉൾപ്പെടുത്തിയ കൈപുസ്തകത്തിന്റെ പ്രകാശനം റവന്യൂമന്ത്രി കെ രാജൻ നിർവഹിക്കും.ടി എൻ പ്രതാപൻ എം പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, മേയർ എം കെ വർഗീസ്, പി ബാലചന്ദ്രൻ എം എൽ എ, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ, എൻ ഐ പി എം ആർ എക്‌സിക്യുട്ടിവ് ഡയറക്ടർ സി ചന്ദ്രബാബു, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എം അഞ്ജന തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികൾ നടക്കും.

Leave a Reply