Spread the love

സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം – അവാര്‍ഡ് പ്രഖ്യാപിച്ചു

സംസ്ഥാന പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2019 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്കാദമിയില്‍ ലഭിച്ച 23 നാടകങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് ഒക്ടോബര്‍ 25 മുതല്‍ 29 വരെ തൃശൂര്‍ സംഗീത നാടക അക്കാദമി കെ.ടി.മുഹമ്മദ് സ്മാരക തീയേറ്ററില്‍ അരങ്ങേറിയത്. വിക്രമന്‍ നായര്‍ (ജൂറി ചെയര്‍മാന്‍), സേവ്യര്‍ പുല്‍പ്പാട്ട് (മെമ്പര്‍ സെക്രട്ടറി), ചന്ദ്രശേഖരന്‍ തിക്കൊടി, ബാബു പറശ്ശേരി, ഡോ.ബിയാട്രിക്സ് അലക്സിസ് എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് നാടകങ്ങള്‍ വിലയിരുത്തിയത്.

അവാര്‍ഡ് സംബന്ധിച്ച വിശദാംശങ്ങള്‍

  1. ഏറ്റവും മികച്ച നാടകാവതരണം
    (ശില്‍പ്പവും പ്രശംസാപത്രവും 50,000 രൂപയും) ഇതിഹാസം – സൗപര്‍ണ്ണിക തിരുവനന്തപുരം
  2. മികച്ച രണ്ടാമത്തെ നാടകാവതരണം 1. വേനലവധി – കോഴിക്കോട് സങ്കീര്‍ത്തന
    (ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപയും) 2. പാട്ടുപാടുന്ന വെള്ളായി – വള്ളുവനാട് ബ്രഹ്‌മ
  3. ഏറ്റവും മികച്ച സംവിധായകന്‍ രാജേഷ് ഇരുളം – വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)
    (ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപയും)
  4. മികച്ച രണ്ടാമത്തെ സംവിധായകന്‍ അശോക് ശശി – ഇതിഹാസം (തിരുവനന്തപുരം സൗപര്‍ണ്ണിക)
    (ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപയും)
  5. ഏറ്റവും മികച്ച നടന്‍ 1. സജി മൂരാട് – വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)
    (ശില്‍പ്പവും പ്രശംസാപത്രവും 25,000 രൂപയും) 2. സോബി എം.ടി. – ഇതിഹാസം (തിരുവനന്തപുരം സൗപര്‍ണ്ണിക)
  6. ഏറ്റവും മികച്ച നടി
    (ശില്‍പ്പവും പ്രശംസാപത്രവും 25,000 രൂപയും) ശ്രീജ.എന്‍.കെ. – മക്കളുടെ ശ്രദ്ധയ്ക്ക് (സംഘകേളി പീരപ്പന്‍കോട്)
  7. മികച്ച രണ്ടാമത്തെ നടന്‍
    (ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും) ബിജു ജയാനന്ദന്‍ – പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്‌മ)
  8. മികച്ച രണ്ടാമത്തെ നടി 1. മഞ്ജു റെജി – അമ്മ (കാളിദാസ കലാകേന്ദ്രം, കൊല്ലം)
    (ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും) 2. ഗ്രീഷ്മ ഉദയ് – ഇതിഹാസം (തിരുവനന്തപുരം സൗപര്‍ണ്ണിക)
  9. ഏറ്റവും മികച്ച നാടകകൃത്ത് 1. ഹേമന്ത് കുമാര്‍ – വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)
    (ശില്‍പ്പവും പ്രശംസാപത്രവും 30,000 രൂപയും) 2. ഫ്രാന്‍സിസ് ടി.മാവേലിക്കര – മക്കളുടെ ശ്രദ്ധയ്ക്ക് (സംഘകേളി പീരപ്പന്‍കോട്)
    അമ്മ (കാളിദാസ കലാകേന്ദ്രം, കൊല്ലം)

10 മികച്ച രണ്ടാമത്തെ നാടകകൃത്ത്
(ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപയും അശോക് ശശി – ഇതിഹാസം (സൗപര്‍ണ്ണിക തിരുവനന്തപുരം)

11 ഏറ്റവും മികച്ച ഗായകന്‍
(ശില്‍പ്പവും പ്രശംസാപത്രവും 10,000 രൂപയും) സാബു കലാഭവന്‍ – ഭോലാറാം (കണ്ണൂര്‍ സംഘചേതന)

12 ഏറ്റവും മികച്ച ഗായിക
(ശില്‍പ്പവും പ്രശംസാപത്രവും 10,000 രൂപയും) വൈക്കം വിജയലക്ഷ്മി – കുമാരനാശാനും ചണ്ഡാലഭിക്ഷുകിയം ((കണ്ണൂര്‍ നാടകസംഘം)

13 ഏറ്റവും മികച്ച സംഗീത സംവിധായകന്‍
(ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും) അനില്‍ എം.അര്‍ജ്ജുന്‍ ഇതിഹാസം (സൗപര്‍ണ്ണിക തിരുവനന്തപുരം)

14 ഏറ്റവും മികച്ച ഗാനരചയിതാവ്
(ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും) കരിവെള്ളൂര്‍ മുരളി – അമ്മ (കാളിദാസ കലാകേന്ദ്രം, കൊല്ലം)

15 ഏറ്റവും മികച്ച രംഗപട സംവിധായകന്‍
(ശില്‍പ്പവും പ്രശംസാപത്രവും 20,000 രൂപയും) ആര്‍ട്ടിസ്റ്റ് സുജാതന്‍ (വിവിധ നാടകങ്ങള്‍)

16 ഏറ്റവും മികച്ച ദീപവിതാനം
(ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും) രാജേഷ് ഇരുളം – വേനലവധി (കോഴിക്കോട് സങ്കീര്‍ത്തന)

17 ഏറ്റവും മികച്ച വസ്ത്രാലങ്കാരം
(ശില്‍പ്പവും പ്രശംസാപത്രവും 15,000 രൂപയും) വക്കം മാഹിന്‍ – ഇതിഹാസം (സൗപര്‍ണ്ണിക തിരുവനന്തപുരം)

18 സ്പെഷ്യല്‍ ജൂറി അവാര്‍ഡ് 1. ശിവകാമി തിരുമന – കുമാരനാശാനും ചണ്ഡാലഭിക്ഷുകിയം (കണ്ണൂര്‍ നാടകസംഘം)
2. നന്ദി പ്രകാശ് – ഭോലാറാം (കണ്ണൂര്‍ സംഘചേതന)
19 സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ്
(ശില്‍പ്പവും പ്രശംസാപത്രവും 50,000 രൂപയും) വക്കം ഷക്കീര്

Leave a Reply