ഭിന്നശേഷി മേഖലയില്‍ രാജ്യത്തിന് മാതൃകയാകുന്ന സംസ്ഥാനമായി കേരളം. പൊതു ഇടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പടെ ഭിന്നശേഷി സൗഹൃദമാക്കി ബാരിയര്‍ ഫ്രീ കേരള എന്ന ലക്ഷ്യത്തിലേയ്ക്ക് സംസ്ഥാനം അടുക്കുകയാണെന്ന് ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു. അസിസ്റ്റീവ് വില്ലേജുകള്‍ മുഴുവന്‍ ജില്ലകളിലും ആരംഭിക്കുമെന്ന വാഗ്ദാനം ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്നു മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യു ഡി ഐ ഡി കാര്‍ഡ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.