Spread the love

ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ച്‌ ഉപവാസ സമരം; വ്യാപാരി വ്യവസായി സമിതി സഹകരിക്കില്ല

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ച്‌ ഉപവാസ സമരം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മുഴുവന്‍ കടകളും എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളും സംഘടന മുന്നോട്ടുവെക്കുന്നുണ്ട്.

മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ പാല്‍, പഴം, പച്ചക്കറി, പലചരക്ക്, സൂപ്പര്‍മാര്‍ക്കറ്റ്, ഹോട്ടലുകള്‍ തുടങ്ങി എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് അടച്ചിടും. സമരത്തിന്‍റെ ഭാഗമായി സെക്രട്ടറിയേറ്റ് നടയിലുള്‍പ്പെടെ 25000 കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ ഉപവാസസമരം നടത്തും.

അതേസമയം, ഇന്നത്തെ സമരത്തില്‍ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളോട് സഹകരിക്കുന്ന വ്യാപാരി സമൂഹത്തെ സര്‍ക്കാറിനെതിരെ തിരിക്കാനാണ് ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമിടുന്നതെന്നും കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടതെന്നുമാണ് വ്യാപാരി വ്യവസായി സമിതിയുടെ നിലപാട്.

Leave a Reply