തിരുവനന്തപുരം :കൊ റോണ വൈറസിന്റ അത് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം സമ്പൂർണ ലോക്ഡൗണിൽ.ശനിയാഴ്ച രാവിലെ ആറു മുതൽ 16ന് 12:00 വരെയാണ് ലോക് ഡോൺനിയന്ത്രണങ്ങൾ.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങേണ്ട വർക്ക് പാസ് നിർബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ
ഉറപ്പാക്കുന്നതിനുമായി സർക്കാർ നടപ്പാക്കുന്ന
നിയന്ത്രണങ്ങളുമായി
സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.വീടിനുള്ളിലും
കോവിഡ് സുരക്ഷയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കണം.റസ്റ്റോറൻറ് കൾക്ക് രാവിലഏഴ് മുതൽ രാത്രി ഏഴര വരെ പാഴ്സൽ നൽകാൻ അനുവാദമുണ്ട്.സാമൂഹിക അടുക്കള വഴിയും ജനകീയ ഹോട്ടലു കളിലൂടെയുംആവശ്യക്കാർക്ക് ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വീട്ടുജോലിക്കാർ, ദിവസവേതന തൊഴിലാളികൾ മുതലായവർക്ക് പാസ് നൽകുമെന്ന് പോലീസ് അറിയിച്ചു.കോവിഡ് വ്യാപനം തടയുന്നതിനും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും, ഏർപ്പെടുത്തിയിരിക്കു ന്ന നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും
അധികൃതർ അറിയിച്ചു.