വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഭക്തർക്ക് അന്നപൂർണ ദേവിയുടെ നഷ്ടപ്പെട്ട വിഗ്രഹം വീണ്ടും തൊഴുത് പ്രാർത്ഥിക്കാം.100 വർഷങ്ങൾക്ക് മുമ്പ് വാരണാസിയിൽ നിന്ന് മോഷ്ടിക്കപ്പെട്ട അന്നപൂർണ ദേവിയുടെ വിഗ്രഹം കാനഡയിൽ കണ്ടെത്തി. 17 സെന്റീമീറ്റർ ഉയരവും 9 സെന്റീമീറ്റർ വീതിയും 4 സെന്റീമീറ്റർ കനവുമുള്ളതാണ് വിഗ്രഹം. 15ന് കാശി വിശ്വനാഥ ക്ഷേത്രത്തിൽ വിഗ്രഹം എത്തിക്കുമെന്നാണ് വിവരം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തും. ഇന്ത്യയിൽ നിന്നുള്ളതെന്ന് കരുതുന്ന 157 ശില്പങ്ങളും ചിത്രങ്ങളും വിദേശത്ത് കണ്ടെത്തിയിട്ടുണ്ട. പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയുമായി ബന്ധപ്പെട്ട 157 പുരാവസ്തുക്കളുടെയും സാംസ്കാരിക പുരാവസ്തുക്കളുടെയും വിവരം ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. 42 വർഷം മുമ്പ് മോഷണം പോയ തമിഴ്‌നാട്ടിലെ രാജഗോപാലസ്വാമി ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങൾ ലണ്ടനിൽ നിന്ന് കണ്ടെടുത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം തിരികെ ലഭിച്ചിരുന്നു.