Spread the love
നായകളുടെ വന്ധ്യംകരണം:കർമപദ്ധതി ഉത്തരവിറക്കാതെ സർക്കാർ

നായ്ക്കൾക്ക് വാക്സിനേഷനടക്കം പേവിഷ ബാധ നിയന്ത്രിക്കാൻ 11 ദിവസം മുൻപ് കർമ പദ്ധതി പ്രഖ്യാപിച്ചിട്ടും ഉത്തരവിറക്കുന്നതിൽപ്പോലും ആശയക്കുഴപ്പം തീരാതെ സർക്കാർ. തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ അനുമതി തന്നെ നിയമക്കുരുക്കിൽപ്പെട്ടതോടെ കഴിഞ്ഞ ഒന്നര വർഷമായി തെരുവുനായ വന്ധ്യംകരണം പാളിയ നിലയിലാണ്.തെരുവുനായ്ക്കളുടെ വ്യാപക വന്ധ്യംകരണം, വ്യാപക വാക്സിനേഷൻ, ഓരോ ബ്ലോക്കിലും വന്ധ്യംകരണ കേന്ദ്രങ്ങൾ, ബോധവൽക്കരണം, നിർബന്ധിത ലൈസൻസ്, രജിസ്ട്രേഷൻ അങ്ങനെ 3 വകുപ്പുകൾ ഒന്നിച്ച് കാടിളക്കിയുള്ള നടപടി. 11 ദിവസം കഴിഞ്ഞു.കർമ്മപദ്ധതി പ്രകാരം 152 ബ്ലോക്കുകളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ വേണ്ടത്. നിലവിലുള്ളത് 30 ഇടത്ത്. 3 ലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. . നിലവിലെ വന്ധ്യംകരണ സംവിധാനം നിലച്ചിട്ട് ഒന്നര വർഷത്തോളമായി. വന്ധ്യംകരണം നടത്തിവന്ന കുടുംബശ്രീയുടെ അനുമതി നിയമക്കുരുക്കിൽ പെട്ടതോടെയാണ് ഇത്.

Leave a Reply