10 വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് നടി അർച്ചന കവി. ടൊവിനോ, തൃഷ, വിനയ് റായ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഖിൽ പോൾ ഒരുക്കിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’യിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും തന്റെ മുൻ ഭർത്താവിനെ കുറിച്ചും താരം പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
”ഞങ്ങൾ കുട്ടിക്കാലം മുതൽ ഫ്രണ്ട്സ് ആയിരുന്നു. പക്ഷേ വിവാഹം എന്നത് വ്യത്യസ്തമാണ്. ഒരു കൂരയ്ക്കുള്ളിൽ താമസിക്കുമ്പോഴാണല്ലോ യഥാർത്ഥ ആളം മനസ്സിലാകുന്നത്. അദ്ദേഹമോ ഞാനോ മോശപ്പെട്ട വ്യക്തികളല്ല.ഫ്രണ്ട്സായി നിന്നാൽ മതിയായിരുന്നു. അടുത്ത സ്റ്റെപ്പിലേക്ക് പോകാൻ പാടില്ലായിരുന്നു. ഞങ്ങൾ പിരിയാൻ കാരണം വ്യക്തിപരമാണ്. അതു പൊതുവേദിയിൽ പറയാൻ താത്പര്യമുള്ള ആളല്ല ഞാൻ. എന്തോ കാരണം കൊണ്ട് ഒന്നിച്ചുള്ള ജീവിതം വർക്കൗട്ടായില്ല .എനിക്ക് കിട്ടിയത് നല്ലൊരു വിവാഹവും നല്ല ഡിവോഴ്സുമായിരുന്നു. അത് അഭിമാനത്തോടെയാണ് ഞാൻ പറയുന്നത്. പരസ്പരം പഴിചാരാനോ ചീത്ത പറയാനോ പോയിട്ടില്ല. അവൻ വേറെ കെട്ടിപോയി. നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ. അതിനിടെ എന്തിനാണ് അനാവശ്യമായ പ്രശ്നങ്ങൾ. സമയം എല്ലാം സുഖപ്പെടുത്തും. ഇനി ഒരു വിവാഹം വേണ്ട. ഡിപ്രഷൻ സ്റ്റേജിലായിരുന്നു ഞാൻ. അതിന് ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്.” അർച്ചനയുടെ വാക്കുകൾ.