Spread the love
പച്ചവാഴക്കുല മഞ്ഞ പെയിന്റടിച്ച് വിറ്റു.

ഇടുക്കി: പച്ച വാഴക്കുലകൾ മോഷ്ടിച്ച് മഞ്ഞ പെയിന്റടിച്ച് പഴുത്ത കുലയെന്ന് പറഞ്ഞ് വിൽപന. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ ഏബ്രഹാം വർഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് പോലീസ് പിടിയിലായത്. ഏഴു മാസം കൊണ്ട് 98,000 രൂപയുടെ വാഴക്കുലയാണ് ഇരുവരും മോഷ്ടിച്ച് വിറ്റത്.

തമിഴ്നാട് കന്യാകുമാരി സ്വദേശിയായ പോൾസൺ സോളമൻ കമ്പംമെട്ടിനു സമീപം 2 ൫൦൦ ഏതാ വാഴകൾ ഏലത്തിനൊപ്പം ഇടവിളയായി നട്ടിരുന്നതാണ്. കഴിഞ്ഞ 7 മാസമായി പോൾസന്റെ സ്ഥലത്ത് നിന്ന് സ്ഥിരമായി വാഴക്കുല മോഷണം പോകുന്നുണ്ടായിരുന്നു. പോൾസൺ പരാതി നൽകിയതിനെത്തുടർന്ന് കമ്പംമെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നമ്മനശേരി റെജിയുടെ ഓട്ടോറിക്ഷയിലാണ് വാഴക്കുലകൾ വിൽപന നടത്തിയിരുന്നത്.

Leave a Reply