കോഴിക്കോട്∙ വടകര കരിമ്പന പാലത്തു റെയിൽവേ ട്രാക്കിൽ കല്ല് വച്ചു. ഉച്ചയ്ക്ക് കോയമ്പത്തൂർ പാസഞ്ചർ കടന്നു പോകും മുൻപാണ് കള്ള് ഷാപ്പ് പരിസരത്ത് ട്രാക്കിൽ 4 ഇടത്തായി കല്ല് വച്ചത്. ഇവ പൊട്ടി വൻ ശബ്ദവും പുകയും ഉണ്ടായപ്പോൾ പരിസരവാസികൾ ഓടിയെത്തി. കല്ല് വച്ച ഭാഗത്ത് ട്രാക്കിൽ അടയാളം കാണുന്നുണ്ട്.