തൃശ്ശൂർ : ഇന്ന് അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്കഡോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതിയില്ല. പത്രം, പാൽ, തപാൽവിതരണം എന്നിവ ഉണ്ടാവുമെങ്കിലും പലചരക്ക്, ബേക്കറി എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പഴം, പച്ചക്കറികടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും രാവിലെ 8മണി മുതൽ ഉച്ചക്ക് 1 മണി വരെയും മാത്രമേ പ്രവർത്തിക്കാവൂ എന്നും ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ശനിയാഴ്ച ദിവസങ്ങളിൽ മത്സ്യം, മാംസം, കോഴികട, കോൾഡ് സ്റ്റോറേജ് എന്നിവ രാവിലെ 7മണി മുതൽ ഉച്ചക്ക് 1മണി വരെയും പ്രവർത്തിക്കാം. ഹോം ഡെലിവറി വഴിയോ വാർഡ് തല കമ്മറ്റികൾ വഴിയോ മാത്രമേ സാധനങ്ങൾ വിതരണം ചെയ്യാവൂ. ഒരു സമയം മൂന്ന് പേര് മാത്രമേ വില്പന കേന്ദ്രങ്ങളിൽ ഉണ്ടാവാൻ പാടുള്ളു എന്നും ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്. ഹോട്ടലുകളും മറ്റു ഭക്ഷ്യഭോജന കടകളും രാവിലെ 8 മണി മുതല്‍ വൈകീട്ട് 7 മണിവരെ പാര്‍സല്‍ മാത്രം .ജില്ലയില്‍ റേഷന്‍കട, പൊതുവിതരണകേന്ദ്രം, സഹകരണ സംഘം സ്റ്റോറുകള്‍, പാൽ സൊ സൈറ്റികൾ എന്നിവ രാവിലെ 08.00 മുതൽ വൈകുന്നേരം 5.00വരെയും പ്രവർത്തിക്കാം എന്നും ഉത്തരവിറക്കി. ചികിത്സ, മരണം എന്നി അടിസ്ഥാനകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല എന്നും അനാവശ്യ കാര്യങ്ങൾക്ക് പുറത്ത് ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും എന്നും ജില്ലാ കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്.