എടപ്പാൾ : വട്ടംകുളം പഞ്ചായത്തിലെ മേഖലകളിൽ തെരുവുനായയുടെ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റു. വട്ടംകുളം കവുപ്രയിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടി ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്.
വെള്ളറമ്പ്, കാന്തള്ളൂർ മേഖലകളിൽ വീടിന് മുൻവശത്ത നിൽക്കുകയായിരുന്നവർക്കും ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.