
കണ്ണനല്ലൂർ∙ തൃക്കോവിൽവട്ടം പഞ്ചായത്തിലെ കണ്ണനല്ലൂർ ടൗൺ, കിഴവൂർ വാർഡുകളിൽ തെരുവുനായ്ക്കൾ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. ഒട്ടേറെ പേർക്കു കടിയേറ്റു . എസ്എസ് മൻസിലിൽ സുബൈദ ഷെരീഫ്, സജീവ് മൻസിൽ മിനി, കണ്ണനല്ലൂർ സ്വദേശിയായ മറ്റൊരു സ്ത്രീക്കും നായ്ക്കളുടെ ആക്രമണം ഉണ്ടായി.
ഇവരെല്ലാം ആശുപത്രികളിൽ ചികിത്സയിലാണ്. തെരുവുനായ്ക്കളുടെ ശല്യം വർധിച്ചതോടെ വഴിയാത്രക്കാർ ഭയത്തിലാണ്. സ്കൂളിലേക്ക് പോകുന്ന കുട്ടികളെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നുണ്ട്. പഞ്ചായത്തിൽ ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.