Spread the love

ചക്കിട്ടപാറ : പഞ്ചായത്തിൽ മൂന്നാം വാർഡിലെ ചെമ്പനോട മേഖലയിൽ തെരുവുനായ്ക്കൾ ഭീഷണിയാകുന്നതായി പരാതി. കാൽനടയായി സഞ്ചരിക്കുന്ന വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിക്കുന്നതു പതിവായി. മഠത്തിനകത്ത് ജയിംസിന്റെ വീട്ടിൽ വളർത്തുന്ന 15 കോഴികളെ തെരുവുനായ കൊന്നു. മറ്റു വീടുകളിലെ കോഴികളെയും ആടുകളെയും നായ ആക്രമിച്ചതായി പറയുന്നു. മറ്റു സ്ഥലങ്ങളിൽ നിന്നു രാത്രി വാഹനങ്ങളിൽ നായ്ക്കളെ കൊണ്ടുവന്ന് ചെമ്പനോടയിൽ ഉപേക്ഷിക്കുന്നതായി ആക്ഷേപം ഉണ്ട്. അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നു ജനങ്ങൾ ആവശ്യപ്പെട്ടു.

Leave a Reply