അംഗീകാരമില്ലത്ത സ്‌കൂളുകളുടെ കണക്കെടുക്കുമെന്നും വന്‍ തുക ഫീസ് വാങ്ങുന്നതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി അന്വേഷണം നടത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടണ്ടെന്നും മന്ത്രി.
അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ തുടങ്ങുമെന്നും വന്‍ തുക ഫീസ് വാങ്ങുന്നതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫയലുകള്‍ പിടിച്ചു വയ്ക്കുന്നത് നിയമപരമല്ലാത്തതെന്നും ഇത്തരം ഉദ്യോഗസ്ഥരുടെ പേര് പരസ്യപ്പെടുത്തുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ടി.സി കിട്ടാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിയുടേയും പഠനം മുടങ്ങില്ല. അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും സ്‌കൂളുകളുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്നും ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതാനായുള്ള നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.