വ്യാജ ടാക്സികൾക്കെതിരെ കർശന നടപടി വേണമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ചത് ഇത്തരത്തിലുള്ള വ്യാജ ടാക്സിയാണെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.