കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥി കണ്‍സെഷന്‍ അപേക്ഷ ജൂലൈ മുതല്‍ ഓണ്‍ലൈന്‍ വഴി. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ് ലോഡ് ചെയ്താല്‍ കണ്‍സെഷന്‍ കാര്‍ഡ് എപ്പോള്‍ ലഭിക്കുമെന്ന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും. ഡിപ്പോയില്‍ എത്തി കണ്‍സെഷന്‍ കാര്‍ഡ് കൈപ്പറ്റാം.
അപേക്ഷയുടെ സ്റ്റാറ്റസ് അപേക്ഷകര്‍ക്ക് വെബ്സൈറ്റില്‍നിന്ന് അറിയാനും സാധിക്കും. കെഎസ്ആര്‍ടിസി ഐടി സെല്ലാണ് ഇതിനായുള്ള സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. അതിനിടെ, ജൂണ്‍ മുതല്‍ വിദ്യാര്‍ഥി കണ്‍സെഷനുള്ള പ്രായപരിധി 25 വയസ്സ് എന്നത് നിര്‍ബന്ധമാക്കി. പെന്‍ഷന്‍കാരായ പഠിതാക്കള്‍, പ്രായപരിധി ബാധകമല്ലാത്ത റെഗുലര്‍ കോഴ്‌സ് പഠിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് യാത്രാ ഇളവില്ല.