മലപ്പുറം: കുറ്റിപ്പുറത്ത് 13 കാരനായ വിദ്യാർത്ഥി മരിച്ചത് എച്ച് വൺ എൻ വൺ മൂലമാണെന്ന് സ്ഥിതീകരിച്ചു.കുറ്റിപ്പുറം സ്വദേശിയായ ഗോകുൽദാസിന്റെ മരണകാരണമാണ് H1 N1 എന്ന് കണ്ടെത്തിയിരിക്കുന്നത്.
ഈ മാസം 19നാണ് കടുത്ത പനിയെ തുടർന്ന് ഗോകുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്, 24 മണിക്കൂറിൽ കുട്ടി മരിച്ചു. മലപ്പുറം ജില്ലയിൽ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമായതിനാൽ ഇതിലേതെങ്കിലും ഒന്നായിരിക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ കരുതിയിരുന്നത്.
എന്നാൽ റിപ്പോർട്ട് എത്തിയതോടെ മരണകാരണം വ്യക്തമാക്കുകയായിരുന്നു. മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എച്ച് വൺ എൻ വൺ മരണമാണിത്.