Spread the love
വിദ്യാഭ്യാസ നയരൂപീകരണത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കാളികളാകാം

പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റി ആയ എസ് സി ഇ ആർ ടി നടത്തുന്ന എല്ലാ അക്കാദമിക പ്രവർത്തനങ്ങളിലും കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ കൂടി ഉൾപ്പെടുത്തും. സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം രേഖപ്പെടുത്താൻ ഉള്ള അവസരം ആണിത്. വിദ്യാഭ്യാസ ചർച്ചകൾ, ശിൽപശാലകൾ, സെമിനാറുകൾ ഇവിടങ്ങളിലൊക്കെ കുട്ടികൾക്ക് സ്ഥാനം ഉണ്ടാകും. സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് താല്പര്യമുള്ള വിദ്യാർഥികൾക്ക് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാം. കുട്ടികൾ എന്ത്,എങ്ങനെ,എപ്പോൾ, എവിടെവച്ച് പഠിക്കണം എന്നിവയൊക്കെ വിദഗ്ധരും അധ്യാപകരും മാത്രമാണ് ചർച്ച ചെയ്തു തീരുമാനിച്ചിരുന്നത്. ഇവിടെയൊക്കെ തുടർന്നങ്ങോട്ട് കുട്ടികളുടെ അഭിപ്രായം കൂടി കേൾക്കും.

Leave a Reply