Spread the love
‘വിദ്യാർത്ഥികൾക്കും കൊവിഡ്, എന്നാലും പരീക്ഷ നടത്തും’, ആരോഗ്യ സർവകലാശാല

നിശ്ചയിച്ചത് പ്രകാരം, മാനദണ്ഡങ്ങൾ പാലിച്ച് അടുത്തമാസം 2 ന് തന്നെ ഒന്നാം വർഷ എംബിബിഎസ് പരീക്ഷ നടത്തുമെന്ന സർവ്വകലാശാല. മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുളള ആരോഗ്യപ്രവർത്തകരിൽ തീവ്രമാണ് രോഗവ്യാപനം. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒന്നാംവർഷ എംബിബിഎസ്സുകാർ മിക്കവരും പേ വാർഡിൽ ചികിത്സയിലാണ്. തോറ്റാൽ ഒരു വർഷത്തോടൊപ്പം സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഫീസിനത്തിൽ ചെലവിട്ട ലക്ഷങ്ങളാണ് നഷ്ടമാവുക. മാനദണ്ഡങ്ങൾ പാലിച്ച് നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷകൾ നടത്തുമെന്ന് സർവ്വകലാശാല ആവർത്തിക്കുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയായതിനാൽ കേരളത്തിൽ മാത്രം തിയ്യതി പുനക്രമീകരിക്കാൻ കഴിയില്ലെന്നും, നിലവിലെ സാഹചര്യങ്ങൾ അടുത്താഴ്ച ബോർഡ് ഓഫ് സ്റ്റഡീഡ് യോഗം ചേർന്ന് സർക്കാരിനെ ബോധിപ്പിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു. രോഗബാധിതർക്ക് പിപിഇ കിറ്റ് ധരിച്ച് പ്രത്യേക മുറിയിലിരുന്ന് പരീക്ഷയെഴുതാം.

Leave a Reply