മൂവാറ്റുപുഴ∙ സ്കൂൾ ബസ് വാങ്ങാൻ കപ്പ ബിരിയാണിയും ചിക്കൻ ബിരിയാണിയുമായി അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ കുട്ടികൾ മുന്നോട്ടിറങ്ങി. സ്കൂളിനോടു ചേർന്നുള്ള പള്ളി തിരുനാളിനോടനുബന്ധിച്ചാണു ബിരിയാണി ഭക്ഷ്യമേള ഒരുക്കിയത്. ചെലവ് കുറഞ്ഞ വാഹന സൗകര്യം ഒരുക്കുന്നതിനായി വാഹനം വാങ്ങുന്നതിനു അരിക്കുഴ സെന്റ്. സെബാസ്റ്റ്യൻസ് എൽപി സ്കൂളിന്റെയും, ഹൈസ്കൂളിന്റെയും പിടിഎയുടെയും നേതൃത്വത്തിലാണു മേള.
2 ദിവസങ്ങളിലായി നടക്കുന്ന അരിക്കുഴ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയിൽ കപ്പ ബിരിയാണിയും, ചിക്കൻ ബിരിയാണിയും ആണ് വിൽപന നടത്തുന്നത്. ഇതിൽ നിന്ന് കിട്ടുന്ന ലാഭം ഉപയോഗിച്ചു സ്കൂളിനു വാഹനം വാങ്ങി കുട്ടികളെ ചെലവ് കുറഞ്ഞ രീതിയിൽ സ്കൂളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടക സമിതി പറഞ്ഞു.