കാലടി സർവ്വകലാശാലയിൽ ബിഎ തോറ്റവർക്കും എംഎയ്ക്ക് പ്രവേശനം നൽകിയ വിഷയത്തിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെ പുറത്താക്കി. കൂടുതൽ ക്രമക്കേടുണ്ടോ എന്നും പരിശോധിക്കും. ബിരുദഫലം പ്രതീക്ഷിച്ചിരുന്നവര്‍ക്ക് എംഎയ്‌ക്ക് പ്രവേശനം നല്‍കാനും പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതുപോലെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പ്രവേശനം ലഭിച്ച വലിയൊരു പങ്ക് വിദ്യാര്‍ത്ഥികളും തോറ്റതോടെ പുനപരീക്ഷ നടത്താനും ഈ പരീക്ഷ എഴുതുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ജയിപ്പിക്കാനും സര്‍വ്വകലാശാല ശ്രമിക്കുന്നത് എന്ന ആരോപണം ഉയരുന്നുണ്ട്. ഇത് ഗുരുതരമായ ക്രമക്കേടെന്ന് വിസി എം കെ ജയരാജ് പറഞ്ഞിരുന്നു. സംഭവത്തിൽ രജിസ്ട്രാറോട് വിശദീകരണം തേടുമെന്നും സർവ്വകലാശാലയിൽ നേരിട്ടെത്തി അന്വേഷിക്കുമെന്നുമാണ് വിസി അറിയിച്ചിരുന്നത്.