Spread the love

സാർസ് കോവി 2വിന്റെ ഒമിക്രോൺ വകഭേദം കാരണമുള്ള അണുബാധ ഈ വകഭേദത്തിനെതിരായ പ്രതിരോധ പ്രതികരണത്തിന് പുറമെ ഡെൽറ്റ വേരിയന്റിനെതിരെ ഉയർന്ന സംരക്ഷണം നൽകുകയും ചെയ്യുന്നുവെന്ന് പഠന ഫലം. ദക്ഷിണാഫ്രിക്കയിൽ നടത്തിയ ഒരു പഠനത്തിലാണ് ഈ ഫലം കണ്ടെത്തിയത്. ഒമിക്രോൺ ബാധിച്ച ഒരു കൂട്ടം വ്യക്തികളിൽ നിന്ന് അണുബാധയ്ക്ക് രണ്ടാഴ്ചയ്ക്ക് ശേഷം ഗവേഷകർ ആന്റിബോഡികൾ ശേഖരിക്കുകയും ഒമിക്രോണിന്റെയും ഡെൽറ്റയുടെയും വകഭേദങ്ങളെ നിർവീര്യമാക്കാനുള്ള അവരുടെ കഴിവ് വിലയിരുത്തുകയും ചെയ്തു. ആൻറിബോഡികൾ, രണ്ടാഴ്‌ചയ്‌ക്ക് ശേഷം ഒമിക്‌റോൺ വകഭേദത്തെ നിർവീര്യമാക്കാനുള്ള കഴിവിൽ 14 മടങ്ങ് വർധനവ് കാണിച്ചു. ഡെൽറ്റയെ മാറ്റി ഒമിക്‌റോണിനെ ഏറ്റവും വ്യാപിച്ചിരിക്കുന്ന വകഭേദമാക്കുന്നതിലേക്ക് ഇത് സാഹചര്യങ്ങളെ നയിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഗവേഷണം ഇതുവരെ പിയർ-റിവ്യൂ ചെയ്തിട്ടില്ല. കൂടാതെ ഏകദേശം 30 ആളുകളുടെ ഒരു ചെറിയ സാമ്പിൾ വലുപ്പം മാത്രമുള്ള ഗവേഷണമാണ് ഇത്.

Leave a Reply