മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സുബി സുരേഷ്. സൂര്യ ടി വി സംപ്രേക്ഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന ഷോയിലും താരം അവതാരയായണ് എത്തുന്നത്. വേറിട്ട അവതരണ ശൈലിയും കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും കൗണ്ടറുകളുമായെത്തുന്ന സുബിക്ക് ആരാധകരും ഏറെയാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു വൈറലായി മാറിയത്. താനെങ്ങും പോയിട്ടില്ലെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
നിരവധി തവണ താന്‍ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം അഭിമുഖീകരിച്ചിട്ടുണ്ട്. നമ്മുടെ ചാനലിലൂടെ പറയാത്തതിനാലാവും വീണ്ടും ഇതേ ചോദ്യങ്ങളെന്ന് പറഞ്ഞായിരുന്നു സുബി സംസാരിച്ച് തുടങ്ങിയത്. പ്രേമിച്ചിട്ടുണ്ടോ, ഇനി കല്യാണം കഴിക്കില്ലേയെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
നിനക്കൊന്ന് കെട്ടിക്കൂടേ, നീ കെട്ടിയതാണോ, എന്താണ് കല്യാണം കഴിക്കാത്തതെന്നാണ് ചോദ്യം. കല്യാണം കഴിക്കാത്തതിന് അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല. അതിനൊരു മൂഡ് വരണമല്ലോ, അത് ഇതുവരെ വന്നിട്ടില്ല. വീട്ടുകാര്‍ സ്വന്തമായി സെലക്റ്റ് ചെയ്‌തോളാനൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, പ്രേമമൊന്നും അങ്ങനെ വന്നിട്ടില്ല. ഒളിച്ചോടിപ്പോയതിന് മറുവീഡിയോയുമായി താനെത്തിയിരുന്നു. സുബിയെ അന്വേഷിച്ച് അടുത്ത വീട്ടിലെ അങ്കിളൊക്കെ വന്നിരുന്നു. നിങ്ങള്‍ വിഷമിച്ചിരിക്കുവാണേല്‍ എങ്ങനെ ആശ്വസിപ്പിക്കുമെന്നായിരുന്നു ചിലരൊക്കെ ചോദിച്ചത്.
കല്യാണം കഴിക്കില്ലെന്നൊന്നും പ്രഖ്യാപിച്ചിട്ടില്ല താനെന്ന് സുബി പറയുന്നു. പ്രേമിച്ചിട്ടില്ല, വീട്ടുകാരോടൊക്കെ ഇണങ്ങിനില്‍ക്കാനും, യാത്രകളിലുമൊക്കെ കൂട്ടായി ഒരാള്‍ എത്തുന്നതില്‍ സന്തോഷമുണ്ട്. പ്രേമിച്ചിട്ടുണ്ട്, വീട്ടില്‍ നിന്നും വിട്ട് വേറെ രാജ്യത്ത് പോവേണ്ടി വരുമെന്നുമൊക്കെയുള്ളതുകൊണ്ട് ആ പ്രേമം വേണ്ടെന്ന് വെക്കുകയായിരുന്നു. വീട്ടുകാര്‍ക്കൊക്കെ അറിയാവുന്നയാളാണ്. അളിയാ, അളിയന്‍ വേറെ കല്യാണം കഴിക്ക്, നമ്മള്‍ സെറ്റാവുമെന്ന് തോന്നുന്നില്ലെന്ന് പറയുകയായിരുന്നു. പുള്ളി വിവാഹം കഴിഞ്ഞ് സുഖമായി കഴിയുന്നു. വിവാഹത്തെക്കുറിച്ച് ഒരുപാട് നിബന്ധനകളൊന്നുമില്ലെന്നും സുബി സുരേഷ് പറയുന്നു.