പ്ലസ് വൺ സപ്ലിമെൻ്ററി അപേക്ഷ സമർപ്പണം 28ന് അവസാനിക്കും
പ്ലസ് വൺ സപ്ലിമെൻ്ററി അപേക്ഷ സമർപ്പണം 28ന് അവസാനിക്കും.
മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ട് ലഭിക്കാതിരുന്നവർക്കും, ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി ഒക്ടോബർ 28 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.
സപ്ലിമെൻ്ററി അപേക്ഷ സമർപ്പണം പുതുക്കൽ/ പുതിയ അപേക്ഷാ ഫോറം ഇങ്ങനെ:
1.മുഖ്യ അലോട്ട്മെൻ്റിൽ അപേക്ഷീട്ടും അലോട്ട്മെൻ്റ് ലഭിക്കാത്തവർ കാൻഡിഡേറ്റ് ലോഗിനിലെ “RENEW APPLICATION ” എന്ന ലിങ്കിലൂടെ വേക്കൻസിക്കുനുസൃതമായി പുതിയ ഓപ്ഷൻ നൽകി അന്തിമമായി സമർപ്പിക്കണം.
- ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർ വെബ്സൈറ്റിലെ ” Create candidate Login – Swട എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി അപേക്ഷ അന്തിമമായി സമർപ്പിക്കണം
- തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർ സപ്ലിമെൻ്റിന് പരിഗണിക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനി ലെ RENEW APPLCATION ലിങ്കിലൂടെ പിഴവുകൾ തിരുത്തി അന്തിമമായി സമർപ്പിക്കണം.
- വേക്കൻസികൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേക്കൻസിക്കനുസൃതമായി മാത്രമേ സ്കൂൾ/കോമ്പിനേഷൻ തിരഞ്ഞെടുക്കാവൂ.
- ഒന്നാംഘട്ട സപ്ലിമെൻ്ററി പ്രവേശനം കഴിഞ്ഞാൽ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അവസരം ലഭിക്കുന്നതാണ്.