Spread the love

അവശരായ കാർഡുടമകൾക്ക് റേഷൻ വാങ്ങാൻ പകരക്കാരെ നിയോഗിക്കാൻ പൊതുവിതരണ വകുപ്പ് ഏർപ്പെടുത്തിയ പ്രോക്സി സമ്പ്രദായം കൂടുതൽ ലഘൂകരിക്കുന്നു. ഇതനുസരിച്ച് റേഷൻ വാങ്ങാൻ നേരിട്ട് കടകളിൽ എത്താൻ കഴിയാത്ത അവശരായ വ്യക്തികൾക്ക് കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻകടയുടെ പരിധിയിൽ വരുന്ന, മറ്റൊരു വ്യക്തിയെ പകരക്കാരനായി റേഷൻ വാങ്ങുന്നതിന് ചുമതലപ്പെടുത്താം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് പോകാതെ ഫോൺ മുഖേനയോ ഇ-മെയിൽ സന്ദേശം വഴിയോ ഈ സംവിധാനം ഉപയോഗിക്കുന്നതിന് അപേക്ഷിക്കാം.

രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഭക്ഷ്യക്കിറ്റ് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്. ഭക്ഷ്യക്കിറ്റ് താത്കാലികമായോ സ്ഥിരമായോ ആവശ്യമില്ലാത്ത കുടുംബങ്ങൾക്ക് ഈ വിവരം രേഖാമൂലം റേഷൻകടയിലോ താലൂക്ക് സപ്ലൈ ഓഫീസിലോ ജൂൺ മുപ്പതിന് മുൻപായി അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ അയ്യപ്പദാസ് അറിയിച്ചു.

Leave a Reply