സുചിത്രയുടെ മരണം:
പോലീസ് റിപ്പോർട്ട് തേടി യുവജന കമ്മീഷൻ.
വള്ളികുന്നത്ത് ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ സുചിത്രയുടെ മരണത്തിൽ യുവജന കമ്മീഷൻ പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മൂന്ന് മാസം മുൻപാണ് സുചിത്രയുടെയും വിഷ്ണുവിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി ഭർതൃമാതാവ് പീഡിപ്പിക്കുന്നുണ്ടായിരുന്നെന്നും ഈ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുചിത്രയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവജന കമ്മീഷൻ അംഗങ്ങളായ അഡ്വ. ആർ രാഹുൽ, വി.വിനിൽ എന്നിവർ സുചിത്രയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ചു.അന്വേഷണത്തിന്റെ ഭാഗമായി എല്ലാ പിൻതുണയും യുവജന കമ്മീഷൻ ഉറപ്പ് നൽകി…