പ്രേക്ഷകർക്ക് സുപരിചിതനും പ്രിയങ്കരനുമായ അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയേക്കാൾ ഇപ്പോൾ ഫെയ്മസ് ആണ് ഭാര്യ രേണു സുധി. സുധിക്ക് പ്രസിദ്ധിയായിരുന്നുവെങ്കിൽ രേണുവിനെ പലപ്പോഴും തേടിയെത്തുന്നത് കുപ്രസിദ്ധിയാണ്.
സുധിയുടെ മരണത്തിന് ശേഷം ചെറിയ ചെറിയ റീൽ വീഡിയോകളും നാടകവും മോഡലും ഒക്കെയായി തുടങ്ങിയ രേണു പിന്നീട് ഗ്ലാമറസ് ഫോട്ടോഷൂട്ടും വീഡിയോകളും ആൽബവും ഷോർട്ട് ഫിലിമുകളും ഒക്കെയായി കത്തിക്കയറുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടയിൽ നിരവധി അനവധി വിവാദങ്ങൾ രേണുവിലെ തേടിയെത്തി. സുധിയുടെ ആദ്യ ബന്ധത്തിലുള്ള മൂത്തമകൻ കിച്ചുവിനെ സുധിയുടെ മരണശേഷം ചിലർ ചേർന്നു വെച്ചു നൽകിയ വീട് സ്വന്തമാക്കാൻ പുറത്താക്കി തുടങ്ങി ഏറ്റവും ഒടുവിൽ സുധിക്ക് ലഭിച്ച അവാർഡുകൾ ചാക്കിലാക്കി കട്ടിലിനടിയിൽ തള്ളി എന്നു വരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ തന്റെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് ആരുമറിയാതെ എത്തിയ മീഡിയ ബെഡ് റൂം വരെ കയറി ഷൂട്ട് ചെയ്‌തെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരവും വ്‌ളോഗറുമായ സീക്രെട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായി കൃഷണ.
സായി കൃഷണയുടെ വാക്കുകൾ..
‘ആര്‍ക്കും കയറിച്ചെല്ലാവുന്ന വീടാണോ സുധിലയം എന്നും ആരും ഇല്ലാത്തപ്പോള്‍ വീട് തുറന്നിട്ടാണോ പോകാറ്. മരിച്ചാലും തനിക്ക് സൈ്വര്യം തരില്ലല്ലോ എന്നായിരിക്കും സുധി ഇപ്പോള്‍ ആലോചിക്കുന്നത്. ഇവരുടെ വീട്ടില്‍ ആ കുട്ടി സേഫ് ആണോ. ചുമ്മാ വരുന്നവരും പോകുന്നവരും വീട്ടില്‍ കയറി വീഡിയോ എടുക്കുക എന്നു പറയുമ്പോള്‍ എന്ത് സേഫ്റ്റിയാണ് അവിടെയുള്ളത്. എന്താണീ പറയുന്നതെന്ന് മനസിലാകുന്നില്ല. വല്ലാത്തൊരു കാഴ്ച ആയിപ്പോയി.
ഇവര്‍ വീട് തുറന്നിട്ടിരിക്കുകയാണോ? ആര്‍ക്കും വരാം, പോകാം. നമ്മളൊക്കെ പുറത്തു പോകുമ്പോള്‍ പൂട്ടിയിട്ടല്ലേ പോകുക. അങ്ങനെ എല്ലാവരും കേറിയിറങ്ങി നിരങ്ങി നടക്കുന്ന വീടാണോ ഈ സുധിലയം? എന്തൊക്കെയാണ് ഈ കൊച്ചുകേരളത്തില്‍ നടക്കുന്നത്. ഈ യൂണിവേഴ്‌സ് ബിഗ്‌ബോസിലൊക്കെ വന്നാല്‍ പൊളിക്കും. അടുത്തത് നമുക്ക് ബിഗ്‌ബോസില്‍ കാണാം’.
വിഷയത്തെ കുറിച്ച് രേണു പറഞ്ഞത്
‘കട്ടിലില്‍ തുണിയെല്ലാം കിടക്കുന്ന വീഡിയോ ആരോ എടുത്തു. ആരാണെന്ന് എനിക്കറിയില്ല. വീട്ടില്‍ ആരുമില്ലായിരുന്നു. ബെഡ് റൂമൊക്കെ വീഡിയോ എടുക്കുമ്പോള്‍ പറഞ്ഞിട്ട് എടുക്കേണ്ടേ. അത് ആരാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല”,







