Spread the love
പഞ്ചാബിൽ ശിവസേന നേതാവിനെ വെടിവെച്ചുകൊന്നു

പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുധീർ സുരിയെന്ന് ശിവസേന നേതാവാണ് അമ്യത്സറിൽ ഒരു ക്ഷേത്രത്തിന് മുമ്പിൽ വെച്ച് ആക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നാല് തവണ വെടിയുതിർത്തുവെന്നാണ് ദൃക്ഷാക്ഷികളിൽ നിന്നും ലഭിച്ച വിവരം. വെടിയേറ്റ് നിലത്ത് വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply