തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ തിരികെ എത്തിക്കാൻ നിർദ്ദേശം. അഞ്ചു ദിവസത്തിനകം തിരികെ എത്തിക്കാൻ സിഡബ്ല്യൂസി നിർദ്ദേശം ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇന്നലെ രാത്രിയാണ് ഉത്തരവിറക്കിയത്. നിലവിൽ ആന്ധ്രയിൽ ദമ്പതികൾക്കൊപ്പമാണ് കുഞ്ഞ്. വലിയ സന്തോഷമെന്ന അനുപമ പ്രതികരിച്ചു. ഇന്ന് 11 മണിക്ക് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിലെത്തണം എന്ന് അനുപമക്ക് നിർദ്ദേശം. മറ്റന്നാൾ കുടുംബ കോടതിയിൽ കേസ് പരിഗണിക്കാനിരിക്കവെയാണ് ഉത്തരവ്.കേരളത്തിൽ എത്തിച്ചതിന് ശേഷം കുഞ്ഞിനെ ഡിഎൻഎ പരിശോധനക്ക് വിധേയമാകും.