ലോകത്തെ പല രാജ്യങ്ങളിലും ദയാവധം അനുവദനീയമാണ്, എന്നാൽ, സ്വിറ്റ്‌സർലൻഡിൽ അത് അനുവദനീയല്ല. എന്നാൽ ഒരാൾക്ക് സ്വയം ആത്മഹത്യ ചെയ്യാം. ഒരാൾക്ക് സ്വയം വിഷം കുത്തിവച്ച് ആത്മഹത്യ ചെയ്യാം. ഇപ്പോൾ ഒരു മിനിറ്റിനുള്ളിൽ മരിക്കാൻ സഹായിക്കുന്ന ആത്മഹത്യാ യന്ത്ര(Sarco suicide capsule)ത്തിന് നിയമനാനുമതി നൽകാനിരിക്കയാണ് സ്വിറ്റ്‌സർലൻഡ്. ഈ യന്ത്രത്തിലാകട്ടെ ഓക്‌സിജന്റെ അളവ് പതുക്കെ പതുക്കെ കുറയ്ക്കുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. ഇതിന്റെ പേര് സാർക്കോ മെഷീൻ. 2020 -ൽ സ്വിറ്റ്‌സർലൻഡിൽ 1,300 -ഓളം പേർ അസിസ്റ്റഡ് സുയിസൈഡിന് വിധേയമായിരുന്നു. ഉപകരണത്തിനുള്ളിൽ നൈട്രജൻ നിറയുകയും, ഓക്‌സിജന്റെ അളവ് ഏകദേശം 30 സെക്കൻഡിനുള്ളിൽ 21 ശതമാനത്തിൽ നിന്ന് 1 ശതമാനമായി കുറയുകയും ചെയ്യുന്നു. രോഗിക്ക് ബോധം നഷ്ടപ്പെട്ട് ഏകദേശം പത്ത് മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. എക്‌സിറ്റ് ഇന്റർനാഷണൽ എന്ന കമ്പനിയാണ് ഈ യന്ത്രം വികസിപ്പിച്ചെടുത്തത്. ഡോക്ടർ ഡെത്ത് എന്നറിയപ്പെടുന്ന ഡോ ഫിലിപ്പ് നിറ്റഷ്‌കെയാണ് ഈ ഉപകരണത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.