
പെങ്ങമല, വിതുര പഞ്ചായത്തുകളിലായി 4 മാസത്തിനിടെ അഞ്ച് ചെൺകുട്ടികൾ ആണ് ആത്മഹത്യ ചെയ്തത്. വിതുരയിലെ ആദിവാസി ഊരുകളിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നെത്തും. സംഭവം പുറംലോകമറിഞ്ഞതോടെയാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. റൂറൽ എസ് പി ദിവ്യ ഗോപിനാഥ് മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും ഊരുകൂട്ടങ്ങളിൽ നിന്നും വിവരം ശേഖരിക്കുകയും ചെയ്തു. വിവിധ വകുപ്പുകൾ ഏകോപ്പിച്ച് സമഗ്ര പദ്ധതി ആവിഷ്കരിക്കുമെന്ന് സന്ദർശനത്തിന് ശേഷം എസ് പി പറഞ്ഞു.കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് എത്തിക്കുന്നതായി ആണ് പരാതി. ഊരിന് പുറത്തു നിന്നും എത്തുന്നവരാണ് കുട്ടികളെ നിയവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്നായിരുന്നു നാട്ടുകാരുടെ പരാതി.