Spread the love

അയ്യമ്പുഴ ∙ പുഴ നീന്തിക്കയറി വിവിധ ബ്ലോക്കുകളിലെത്തുന്ന കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ ഭീഷണിയുയർത്തുന്നു. കഴിഞ്ഞ ദിവസം മൂന്നാം ബ്ലോക്കിലാണ് കാട്ടാനയിറങ്ങിയത്. കാട്ടാനകൾ കൂട്ടത്തോടെ പുഴയിലിറങ്ങുന്നത് പതിവാണ്. മറ്റു വനം ഡിവിഷനുകളിൽ നിന്നു കാട്ടാനകൾ കൂട്ടത്തോടെ പ്ലാന്റേഷൻ കാലടി ഗ്രൂപ്പ് തോട്ടത്തിലേക്ക് ഇറങ്ങുന്നുണ്ട്. വേനൽ കടുത്തതോടെ കാടിനുള്ളിൽ വെള്ളവും ഭക്ഷണവും കുറഞ്ഞതോടെയാണ് ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ ഇറങ്ങിത്തുടങ്ങിയത്.

പ്ലാന്റേഷൻ തൊഴിലാളികൾ അവരുടെ ക്വാർട്ടേഴ്സുകൾക്കു സമീപം വച്ചുപിടിപ്പിക്കുന്ന വാഴയും മറ്റും നശിപ്പിക്കുന്നത് പതിവായിട്ടുണ്ട്. റോഡ് ഗതാഗതം മുടക്കിയും ക്വാർട്ടേഴ്സുകൾ തകർത്തുമൊക്കെ കാട്ടാനകൾ ജനജീവിതത്തിനു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. എണ്ണപ്പനകളിലും മറ്റു തോട്ടങ്ങളിലും ഇറങ്ങുന്ന കാട്ടാനകൾ മണിക്കൂറുകൾ കഴിഞ്ഞാണു കാടുകയറുന്നത്. ക്വാർട്ടേഴ്സുകൾക്കു ചുറ്റും വൈദ്യുത വേലി തീർത്ത് ജനങ്ങളെ സംരക്ഷിക്കണമെന്നു തൊഴിലാളികൾ പറഞ്ഞു.

Leave a Reply