കോഴിക്കോട്: തുച്ഛമായ വേനലവധി വേതനം പോലും നിഷേധിക്കപ്പെടുമ്പോൾ സ്വന്തം അടുക്കളയിലെ പാചകം പോലും നിറുത്തേണ്ട അവസ്ഥയിലാണ് സ്കൂളുകളിലെ പാചക തൊഴിലാളികൾ. ജീവിതചെലവ് വലിയ തോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ വേനലവധിയിൽ ലഭിച്ചിരുന്ന 2000 രൂപ പോലും പാചകതൊഴിലാളികൾക്ക് ഇതുവരെ കിട്ടിയിട്ടില്ല.
ഏറെ അദ്ധ്വാനമുള്ള ജോലിക്ക് ഒരു ദിവസം 600 രൂപ നിരക്കിലാണ് കൂലിയുള്ളത്. 2011 ലാണ് 150 രൂപയുണ്ടായിരുന്ന കൂലി 400 ആക്കി ഉയർത്തിയത്. ഇപ്പോൾ 600 രൂപയാണ് ഒരു പാചക തൊഴിലാളിയ്ക്ക് ലഭിക്കുന്നത്.സ്കൂളുകളിലെ ഭക്ഷണരീതി മാറിയപ്പോൾ പാചക തൊഴിലാളികളുടെ അദ്ധ്വാനവും വർദ്ധിച്ചു.
മരുന്നിനും ചികിത്സയ്ക്കും പോലും പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം പാചക തൊഴിലാളികളും. ഈ മേഖലയിലെ തൊഴിലാളിക്ക് യാതൊരു ആനുകൂല്യവുമില്ല. ആശ്രിത നിയമനം നടപ്പിലാക്കുക, അപകട ഇൻഷുറൻസ് നടപ്പിലാക്കുക, സ്‌കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ വർഷങ്ങളായി ഈ വിഭാഗം ഉയർത്തുന്നുണ്ട്.” വളരെ വലിയ അവഗണനയാണ് സ്കൂളുകളിലെ പാചക തൊഴിലാളികൾ നേരിടുന്നത്. വേനലവധി ശമ്പളം നൽകാതിരിക്കുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. ഏറെ അദ്ധ്വാനമുള്ളതും കരുതലോടെ ചെയ്യേണ്ടതമായ ജോലി ചെയ്യുന്ന തൊഴിലാളികളെ ജീവനക്കാരായി അംഗീകരിക്കുകയും ആനുകൂല്യം ഉറപ്പാക്കുകയും വേണം”.
സമരംവേനലവധി വേതനം ഉൾപ്പെടയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂളുകളിലെ പാചക തൊഴിലാളികൾസമരത്തിലേക്കിറങ്ങുകയാണ്.