Spread the love
കേരളത്തിൽ വേനൽമഴ കനക്കും; ഇതുവരെ ലഭിച്ചത് 121% അധിക വേനൽമഴ

ന്യൂഡൽഹി: കേരളത്തിൽ വേനൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ആകെ മഴയുണ്ടാകുമെങ്കിലും പശ്ചിമഘട്ടത്തിനോട് ചേർന്ന പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യും.

121% അധിക വേനൽ മഴയെന്നത് സാധാരണയിലും ഉയർന്ന അളവാണ്. അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിൽ മഴ കുറഞ്ഞാലും പിന്നീടുള്ള ദിവസങ്ങളിൽ മഴ കനക്കും. ഇരുപതാം തീയതിക്കുശേഷം കേരളത്തിലാകമാനം മഴപെയ്യും. പശ്ചിമഘട്ടത്തിനോട് ചേർന്നുള്ള ജില്ലകളിൽ കനത്ത മഴ ലഭിക്കുമെന്നും ഡോ. ജനമണി പറഞ്ഞു.

Leave a Reply