Spread the love

കഴിഞ്ഞ ദിവസം ചെന്നൈയിൽ ഇഫ്താർ ചടങ്ങ് സംഘടിപ്പിച്ച നടൻ വിജയ്‌ക്കെതിരെ പരാതി. തമിഴ്‌നാട് സുന്നത്ത് ജമാഅത്താണ് മുസ്‌ലിം മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വിജയ് സംഘടിപ്പിച്ച ഇഫ്താർ പരിപാടിയിൽ മുസ്ലീങ്ങളെ അപമാനിച്ചുവെന്നാണ് ആരോപണം. നോമ്പുതുറയുമായോ ഇഫ്താറുമായോ യാതൊരു ബന്ധവുമില്ലാത്ത മദ്യപാനികളും റൗഡികളും പങ്കെടുത്തത് മുസ്ലീങ്ങളുടെ മതവികാരം വൃണപ്പെടുത്തിയെന്ന് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ട്രഷറർ സയ്യിദ് കൗസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ച സയ്യിദ് ഇഫ്താർ എങ്ങനെ ഒത്തുചേർന്നു എന്നതിൽ വിജയ് ഖേദം പ്രകടിപ്പിക്കാത്തതിൽ രോഷം പ്രകടിപ്പിച്ചു. ക്രമീകരണങ്ങൾ ശരിയായ രീതിയിലല്ല നടത്തിയതെന്നും വിജയ്‌യുടെ ‘വിദേശ ഗാർഡുകൾ’ ജനങ്ങളോട് അനാദരവ് കാണിക്കുകയും അവരെ ‘പശുക്കളെപ്പോലെ’ പരിഗണിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. “ഇനി ഇത് സംഭവിക്കാതിരിക്കാൻ വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണം. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞങ്ങൾ പരാതി നൽകിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച റോയപ്പേട്ട വൈ.എം.സി.എ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ നോമ്പ് തുറക്കുന്നതിനു മുമ്പ് വിജയ് വിശ്വാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുത്തു. തുടർന്ന് അവരോടൊപ്പം ഇഫ്താർ വിരുന്ന് കഴിച്ചു. പരിപാടിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Leave a Reply