ആരാധകരെ ആവേശത്തിരയിലാഴ്ത്തി സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ. പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിലെത്തിയതിന് തൊടിടു പിന്നാലെ കേരളത്തിന്റെ മനോഹാരിതയ്‌ക്കൊപ്പമുള്ള സണ്ണി ലിയോണിന്റെ സെൽഫിയാണിപ്പോൾ വൈറലാകുന്നത്. നടി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് സെൽഫി പങ്കുവെച്ചത്.
കേരളത്തിന്റെ സൗന്ദര്യവും ശുദ്ധ വായുവും എന്ന അടിക്കുറിപ്പോടെയാണ് സണ്ണി ലിയോൺ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പങ്കുവെച്ചത്. സൈക്കോളജിക്കൽ ത്രില്ലർ ച്തിരമായ ഷീറോയുടെ ചിത്രീകരണത്തിനാണ് താരം കേരളത്തിലെത്തിയത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയൻ നിർവഹിക്കും. ഇക്കിഗായ് മൂവീസിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷീറോയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പങ്കുവെക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.