എറണാകുളം: കൊച്ചിയെ ത്രസിപ്പിച്ച് ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ സംഗീത നിശ. സണ്ണി ലിയോൺ ആദ്യമായിട്ടായിരുന്നു സംസ്ഥാനത്ത് സംഗീത പരിപാടി അവതരിപ്പിച്ചത്. ആരാധകരെ ഇളക്കി മറിച്ച് സണ്ണി ലിയോൺ. തുടരെ തുടരെ ഫാസ്റ്റ് നന്പറുകൾ, കാണികളുടെ കാതുകളിലും സിരകളിലും സംഗീതം. അർജുനാഡോ ക്ലൗസ് ബസ്റ്റ് 2022ന്‍റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശയിലാണ് സണ്ണി ലിയോണെത്തിയത്. ആറ് മണിക്കൂർ നീണ്ട പരിപാടിയിൽ ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രേദ്ധയരായ ഇരുപഞ്ചോളം കലാകാരന്മാർ അണിനിരന്നു. സംസ്ഥാനത്ത് ആദ്യമായാണ് സണ്ണി ലിയോൺ ഓപ്പൺ എയർ പെർഫോമൻസ് നടത്തിയത്. സണ്ണിയുടെ ഡിജെ ഒരു മണിക്കൂറിലധികം നീണ്ടു. ഇന്ന് വൈകീട്ട് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന സംഗീത നിശയിലും സണ്ണി ലിയോൺ പങ്കെടുക്കും.