ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പുതിയ വീഡിയോ ആല്‍ബം പിൻവലിക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ‘മധുബന്‍ മേം രാധികാ നാച്ചെ’ എന്ന ആൽബത്തിലെ ഗാനരംഗത്തിലെ നൃത്തം മതവികാരങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ആവശ്യം. മൂന്ന് ദിവസത്തിനകം വീഡിയോ നീക്കം ചെയ്തില്ലെങ്കിൽ നടിക്കും സംഗീത സംവിധായകനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നരോത്തം മിശ്ര പറഞ്ഞു. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പരാമർശിക്കുന്ന വരികളെ അശ്ലീലം കലർത്തി നൃത്താവിഷ്കാരം ഒരുക്കിയതിന് വീഡിയോയ്ക്ക് താഴെ നിരവധി പേർ വിമർശനമുയർത്തിയിരുന്നു. വ്യാഴാഴ്ചയാണ് സംഗീത കമ്പനിയായ സരിഗമ മ്യൂസിക്കിന്റെ ആൽബം പുറത്തിറങ്ങിയത്. വിമർശനങ്ങൾക്ക് പിന്നാലെ ആൽബത്തിന്റെ വരികളും പേരും മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കളായ സരിഗമ മ്യൂസിക് വ്യക്തമാക്കി.