ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചവരുടെ മൃതദേഹത്തിൽ നിന്നാണ് സ്വർണാഭരണങ്ങൾ മോഷണം പോയത്. ആലപ്പുഴ പട്ടണക്കാട് സ്വദേശി പ്രഭാവതി അമ്മയുടെ നാലാരപവനും , ആലപ്പുഴ അവലൂകുന്ന് സ്വദേശി ആനി ജോസഫിൻ്റെ അഞ്ച് പവനും പള്ളിപ്പാട് സ്വദേശിനി വത്സലയുടെ ആറര പവനും ആണ് നഷ്ടമായത് കൂടാതെ. ഇതിനുപുറമെ പള്ളിപ്പാട് സ്വദേശിനി ലിജോ ബിജുവിന്റെ പണമടങ്ങിയ പഴ്സും കന്യാകുമാരിക്കാരനായ വിന്‍സന്റിന്റെ പണവും തിരിച്ചറിയൽ രേഖകളും നഷ്ടമായിട്ടുണ്ട്.
കുടുംബങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ടും വകുപ്പുതല അന്വേഷണം ആരംഭിച്ചു. ആശുപത്രി ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.