Spread the love
ന്യൂയോർക്കിൽ സൂപ്പർ മാർക്കറ്റിൽ വെടിവയ്പ്

ന്യൂയോർക്കിൽ ബഫലോയിലെ സൂപ്പർ മാർക്കറ്റിൽ ഉണ്ടായ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. വംശവെറിയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിൽ മിക്കവരും കറുത്ത വർഗ്ഗക്കാരാണ്. സൂപ്പർമാർക്കറ്റിന് പുറത്തുള്ള നാല് പേരെയാണ് അക്രമി ആദ്യം വെടിവച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു.പേയ്റ്റൻ ഗ്രെൻഡൻ എന്ന 18 കാരനാണ് അക്രമി. വെടിവയ്പ്പിന്‍റെ ലൈവ് സ്ട്രീമിങ്ങിനായി ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ധരിക്കുകയും ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ ക്യാമറയിലൂടെ അക്രമി തത്സമയം പുറത്തുവിടുകയും ചെയ്തു.

Leave a Reply