Spread the love
മെര്‍ലിന്‍ മണ്‍റോയുടെ ഗൗണില്‍ മെറ്റ് ഗാല വേദി കീഴടക്കി സൂപ്പര്‍ മോഡല്‍ കിം കര്‍ദാഷിയാന്‍.

1962-ല്‍ ജോണ്‍ എഫ്. കെന്നഡിക്ക് വേണ്ടി ‘ഹാപ്പി ബര്‍ത്ത്‌ഡേ, മിസ്റ്റര്‍ പ്രസിഡന്റ്’ അവതരിപ്പിച്ചപ്പോള്‍ മെര്‍ലിന്‍ മണ്‍റോ ധരിച്ചിരുന്ന തിളങ്ങുന്ന ഐക്കോണിക് ഗൗണില്‍ സൂപ്പര്‍ മോഡല്‍ കിം കര്‍ദാഷിയാന്‍. കോസ്റ്റ്യൂമര്‍ ജീന്‍ ലൂയിസ്, കൈകൊണ്ട് തുന്നിയ ആറായിരത്തിലധികം ക്രിസ്റ്റലുകള്‍ കൊണ്ട് അലങ്കരിച്ച ഗൗണാണിത്. ഫ്രഞ്ച് വംശജനായ ഹോളിവുഡ് കോസ്റ്റ്യൂം ഡിസൈനര്‍ ജീന്‍ ലൂയിസിന്റെ ഡിസൈനര്‍ ബോബ് മാക്കിയുടെ രേഖാചിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വസ്ത്രം. ഈ ഗൗണ്‍ ധരിക്കാനായി വെറും മൂന്നാഴ്ച ഏഴ് കിലോ ഭാരമാണ് കിം കുറച്ചത്. ഒരു ജോടി തിളങ്ങുന്ന ഡയമണ്ട് കമ്മലുകളും ന്യൂഡ് മേക്കപ്പുമിട്ടെത്തിയ കിം കൂടുതല്‍ ശ്രദ്ധ നല്‍കിയത് ഗൗണിനു. കാമുകന്‍ പീറ്റ് ഡേവിഡ്സണിനൊപ്പം ആണ് താരം മെറ്റ് ഗാല വേദിയിലെത്തിയതു. ഈ ഐക്കണിക് വസ്ത്രം ധരിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2016ല്‍ 4.81 മില്യണ്‍ ഡോളറിന് മെര്‍ലിന്‍ മണ്‍റോയുടെ ഈ ഗൗണ്‍ വാങ്ങിയതിന് മുമ്പ് ഒര്‍ലാന്‍ഡോയിലെ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു. ഇതുവരെ വിറ്റഴിക്കപ്പെടുന്ന ഏറ്റവും വിലകൂടിയ വസ്ത്രങ്ങളില്‍ ഒന്നാണിത്.

Leave a Reply