സപ്ലൈ ഓഫീസുകള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക്
കോഴിക്കോട്: സിവില്‍ സപ്ലൈസ് വകുപ്പിനു കീഴിലുള്ള ജില്ലയിലെ സപ്ലൈ ഓഫീസുകള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ ഇ-ഓഫീസ് ജില്ലയായി ഇതോടെ കോഴിക്കോട് മാറി. ഫയല്‍ നീക്കം വേഗത്തിലാക്കാനും സുതാര്യമാക്കാനും ഇതുവഴി സാധിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ് അറിയിച്ചു. ഡിജിറ്റല്‍ സിഗ്നേച്ചര്‍ വഴി ഓഫീസര്‍മാര്‍ക്ക് എവിടെയിരുന്നും ഫയലുകള്‍ നോക്കാനും ഒപ്പുവയ്ക്കാനും സാധിക്കും.
ഓഫീസ് ഫയലുകള്‍ എല്ലാം സ്റ്റേറ്റ് ഡാറ്റാ സെന്‍്ററില്‍ സുരക്ഷിതമായി സൂക്ഷിക്കാനും കഴിയും. പൊതുജനങ്ങള്‍ക്കു ബന്ധപ്പെട്ട ഓഫീസില്‍ വരാതെ തന്നെ പോര്‍ട്ടലില്‍ കയറിയാല്‍ അപേക്ഷയുടെയും പരാതികളുടെയും അവസ്ഥ അറിയാനാകും.
അടുത്തമാസത്തോടെ മുഴുവന്‍ സിവില്‍ സപ്ലൈ ഓഫീസുകളും പൂര്‍ണമായി ഇ-ഓഫീസിലേക്കു മാറുന്ന സാഹചര്യത്തിലാണ് ജില്ലയിലെ സപ്ലൈ ഓഫീസുകള്‍ പുതിയ സംവിധാനത്തിലേക്ക് നീങ്ങിയത്.