സപ്ലൈകോ സംസ്ഥാനത്തു നടത്തിയ ക്രിസ്മസ് – പുതുവത്സര മേളയിൽ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ.സഞ്ജീബ് കുമാർ പട് ജോഷി അറിയിച്ചു.
തിരുവനന്തപുരം – 787001 76 ,-കൊല്ലം- 80580133, പത്തനംതിട്ട -29336276, കോട്ടയം – 70964640 , ഇടുക്കി – 24991391, ആലപ്പുഴ-44014617, എണാകുളം- 56652149, തൃശൂർ -323388 69,പാലക്കാട് -32 110 179, മലപ്പുറം – 14403335,കോഴിക്കോട്-32100389, വയനാട്-17249108, കണ്ണൂർ – 54278262,കാസർകോഡ് -20685585 എന്നിങ്ങനെയാണ് ഓരോ ജില്ലയിലും ലഭിച്ചത്.
സംസ്ഥാനത്ത് മൊത്തം 25 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോയുടെ വിവിധ വില്പനശാലകളിലെത്തി ഉല്പന്നങ്ങൾ വാങ്ങി.
സബ്സിഡി ഇനങ്ങളിൽ മാത്രമായി ഏകദേശം പതിനായിരം ടൺ ഉല്പന്നങ്ങൾ വാങ്ങി.
മേളയോട് അനുബന്ധിച്ച് സപ്ലൈകോ ഉല്പന്നങ്ങൾ വാങ്ങുന്ന സംസ്ഥാനത്തെ ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും 5000 രൂപ സമ്മാനം നൽകുന്ന സപ്ലൈകോ സമ്മാന പദ്ധതിയിൽ 1238 സ്ത്രീകളും 719 പുരുഷന്മാരുമടക്കം 1957 പേർ പങ്കാളികളായതായി എംഡി അറിയിച്ചു.