Spread the love
സപ്ലൈകോയുടെ ഓൺലൈൻ വിൽപ്പനയ്ക്കു 11നു തുടക്കം

സപ്ലൈകോ ഉത്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പനയ്ക്കും ഹോം ഡെലിവറിക്കും ഡിസംബർ 11നു തൃശൂരിൽ തുടക്കമാകും. തൃശൂർ നഗരസഭാ പരിധിയിലെ മൂന്നു സൂപ്പർ മാർക്കറ്റുകൾ മുഖേന പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ഓൺലൈൻ വിൽപ്പനയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ ഉത്‌ഘാടനം ചെയ്യും. ഓൺലൈൻ വിൽപ്പനയുടെ രണ്ടാം ഘട്ടമായി ജനുവരി ഒന്നു മുതൽ സംസ്ഥാനത്തെ മറ്റു നഗരസഭാ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലും മൂന്നാം ഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും നാലാം ഘട്ടം മാർച്ച് 31ന് സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും പ്രാവർത്തികമാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു. സൂപ്പർ മാർക്കറ്റുകളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി ഉണ്ടാകും. മാർച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലേക്കും ഓൺലൈൻ വിൽപ്പന വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ഓൺലൈൻ വിൽപ്പനയുടെ ആരംഭം മുതൽ ഈ സാമ്പത്തിക വർഷം അവസാനം വരെ ഓൺലൈൻ വഴി ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങിയ ബില്ലിൽ അഞ്ചു ശതമാനം ഇളവു നൽകും. 1,000 രൂപയ്ക്ക് ഉത്പന്നങ്ങൾ വാങ്ങഉന്ന ഉപഭോക്താക്കൾക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ ഒരു കിലോ ചക്കി ഫ്രഷ്ഹോൾ വീറ്റ് ആട്ട സൗജന്യമായി നൽകും.

2,000 രൂപയ്ക്കു മുകളിൽ ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ 250 ഗ്രാം ശബരി ഗോൾഡ് തേയിലെ(ബോട്ടിൽ) സൗജന്യമായി നൽകും. 5,000 രൂപയ്ക്കു മുകളിൽ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് അഞ്ചു ശതമാനം ഇളവിനു പുറമേ ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റർ പൗച്ചും സൗജന്യമായി നൽകും.

4 കിലോമീറ്ററിനു ഉള്ളിൽ – 5 കിലോഗ്രാം വരെ 35 രൂപ, അഞ്ചു കിലോഗ്രാമിനു മുകളിൽ പത്തു കിലോഗ്രാം വരെ 44 രൂപ, പത്തിനു മുകളിൽ 15 കിലോഗ്രാം വരെ 53 രൂപയും, 15നു മുകളിൽ 20 കിലോഗ്രാം വരെ 61 രൂപ, 20 കിലോയ്ക്കു മുകളിൽ 70 രൂപ.
നാല് മുതൽ അഞ്ചു കിലോമീറ്റർ വരെ – അഞ്ചു കിലോ വരെ 45 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 വരെ 54 രൂപ, പത്തു കിലോയ്ക്കു മുകളിൽ 15 വരെ 63 രൂപ, 15 കിലോഗ്രാമിനു മുകളിൽ 20 വരെ 71 രൂപ, 20 കിലോഗ്രാമിനു മുകളിൽ 80 രൂപ.
അഞ്ച് മുതൽ ആറു കിലോമീറ്റർ വരെ – അഞ്ചു കിലോ വരെ 55 രൂപ, 5 കിലോയ്ക്കു മുകളിൽ 10 വരെ 64 രൂപ, പത്തിനു മുകളിൽ 15 കിലോ വരെ 73 രൂപ, 15നു മുകളിൽ 20 കിലോ വരെ 81 രൂപ, 20 കിലോഗ്രാമിനു മുകളിൽ 90 രൂപ.
ആറ് കിലോമീറ്ററിനു മുതൽ ഏഴു കിലോമീറ്റർ വരെ – അഞ്ചു കിലോ വരെ 65 രൂപ, അഞ്ചിനു മുകളിൽ പത്തു കിലോ വരെ 74 രൂപ, പത്തിനുമുകളിൽ 15 കിലോ വരെ 83 രൂപ, 15 നു മുകളിൽ 20 കിലോ വരെ 91 രൂപ, 20 കിലോഗ്രാമിനു മുകളിൽ 100 രൂപ.
ഏഴ് മുതൽ എട്ട് കിലോമീറ്റർ വരെ – അഞ്ച് കിലോ വരെ 75 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 കിലോ വരെ 84 രൂപ, 10 കിലോയ്ക്കു മുകളിൽ 15 കിലോ വരെ 93 രൂപ, 15 കിലോയ്ക്കു മുകളിൽ 20 കിലോ വരെ 101 രൂപ, 20 കിലോഗ്രാമിനു മുകളിൽ 110 രൂപ.
എട്ട് മുതൽ ഒൻപതു കിലോമീറ്റർ വരെ – അഞ്ചു കിലോ വരെ 85 രൂപ, അഞ്ചു കിലോയ്ക്കു മുകളിൽ 10 കിലോ വരെ 94 രൂപ, 10 കിലോയ്ക്കു മുകളിൽ 15 കിലോ വരെ 103 രൂപ, 15 കിലോയ്ക്കുമുകളിൽ 20 കിലോ വരെ 111 രൂപ, 20 കിലോഗ്രാമിനുമുകളിൽ 120 രൂപ.
ഒൻപത് മുതൽ 10 കിലോമീറ്റർ വരെ – അഞ്ചു കിലോഗ്രാം വരെ 95 രൂപ, അഞ്ചിനു മുകളിൽ 10 വരെ കിലോഗ്രാമിന് 104 രൂപ, 10 നു മുകളിൽ 15 വരെ കിലോഗ്രാം വരെ 113 രൂപ, 15 നു മുകളിൽ 20 കിലോഗ്രാം വരെ 121 രൂപ, 20 കിലോഗ്രാമിനു മുകളിൽ 130 രൂപ.

Leave a Reply